ഇതിനൊരു പരിഹാരമായി, ഖുർആനിക ജീവിതശൈലി ശാസ്ത്രീയവും പ്രായോഗികവുമായ രീതികളിലൂടെ പരിശീലിപ്പിക്കാനായി രൂപകൽപ്പന ചെയ്തതാണ് ഈ കോഴ്സ്.
ഖുർആനിക തത്വങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതപരിവർത്തനം ലക്ഷ്യമിടുന്ന ഈ കോഴ്സ് പ്രധാനമായും ഊന്നൽ നൽകുന്നത് ശീലങ്ങളിലെ മാറ്റത്തിനാണ്. കാരണം, യഥാർത്ഥ ജീവിതപരിവർത്തനം സാധ്യമാകണമെങ്കിൽ അടിസ്ഥാനപരമായി മാറേണ്ടത് നമ്മുടെ ശീലങ്ങളാണ്.
നാം എപ്പോൾ ഉണരുന്നു, എപ്പോൾ ഉറങ്ങുന്നു, എന്ത് ഭക്ഷണം കഴിക്കുന്നു, തുടങ്ങി ദൈനംദിന ജീവിതത്തിലെ നമ്മുടെ ശീലങ്ങളാണ് ജീവിതത്തിന്റെ വിജയവും പരാജയവും നിർണ്ണയിക്കുന്നത്.
ശീലങ്ങളെ ഫലപ്രദമായി മാറ്റിയെടുക്കുന്നതിന് അടിസ്ഥാനപരമായി രണ്ടുതരം ജീവിതരീതികളെക്കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്: ഓട്ടോപൈലറ്റ് (Autopilot) അഥവാ അവബോധമില്ലാത്ത ജീവിതവും, ഇന്റൻഷണൽ (Intentional) അഥവാ ലക്ഷ്യബോധത്തോടെയുള്ള ജീവിതവും.
വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ, ക്ഷണിക ആനന്ദങ്ങൾക്കും ബാഹ്യ സമ്മർദ്ദങ്ങൾക്കും വഴങ്ങി യാന്ത്രികമായി ജീവിക്കുന്ന രീതിയെയാണ് ‘ഓട്ടോപൈലറ്റ് ലിവിങ്’ എന്ന് പറയുന്നത്. സ്വന്തം തീരുമാനങ്ങളെക്കുറിച്ച് വേണ്ടത്ര ബോധമില്ലാതെ, ഒരേ തരത്തിലുള്ള ശീലങ്ങൾ യാന്ത്രികമായി ആവർത്തിക്കുന്ന ജീവിതശൈലി.
ക്ഷണിക ആസ്വാദനങ്ങൾക്കോ ബാഹ്യ സമ്മർദ്ദങ്ങൾക്കോ വഴങ്ങാതെ, വ്യക്തമായ ലക്ഷ്യത്തെ മുൻനിർത്തി അതിനനുസരിച്ച് ബോധപൂർവ്വം തീരുമാനങ്ങളെടുക്കുന്ന ജീവിതരീതിയാണ് ‘ഇന്റൻഷണൽ ലിവിങ്’. ഓരോ തീരുമാനവും ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള ജീവിതം.
അലക്ഷ്യമായ ഓട്ടോപൈലറ്റ് ജീവിതത്തിൽനിന്നും ലക്ഷ്യബോധത്തോടെയുള്ള ജീവിതത്തിലേക്കുള്ള മാറ്റം ഫലപ്രദമായി സാധ്യമാക്കുന്നതിനായി, ശീലങ്ങളെ ശാസ്ത്രീയമായി പുനഃക്രമീകരിക്കാൻ ഈ കോഴ്സിൽ ഉപയോഗിക്കുന്ന സവിശേഷമായ ഒരു ടൂളാണ് ഹാബിറ്റ് ട്രാക്കർ.
ഹാബിറ്റ് ട്രാക്കർ ഉപയോഗത്തിന് അഞ്ച് ഘട്ടങ്ങളാണുള്ളത്: Audit - Decode - Plan - Review - Sustain. ജീവിതത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾക്കപ്പുറം, യഥാർത്ഥത്തിൽ ഓരോ ദിവസവും നാം സമയം എങ്ങനെ ചെലവഴിക്കുന്നു എന്ന്—പ്രത്യേകിച്ച് നമ്മുടെ ഓട്ടോപൈലറ്റ് ശീലങ്ങളെക്കുറിച്ച്—വ്യക്തമായി മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു.
ഇത്തരത്തിലുള്ള സ്വയംപരിശോധനയിലൂടെ ലഭിക്കുന്ന ഉൾക്കാഴ്ച (Insight) തന്നെയാണ് മാറ്റത്തിലേക്കുള്ള ആദ്യപടി. അതോടൊപ്പം, നടപ്പിലാക്കേണ്ട മാറ്റങ്ങൾ ആസൂത്രണം ചെയ്യാനും അവയെ കൃത്യമായി വിലയിരുത്താനും അതുവഴി സ്ഥിരമായ പരിവർത്തനം കൈവരിക്കാനും ഇത് സഹായിക്കുന്നു.
ഹാബിറ്റ് ട്രാക്കർ ഒരു മൊബൈൽ ആപ്പാണ്. മൊബൈലിൽ ഹാബിറ്റ് ട്രാക്കർ ഇൻസ്റ്റാൾ ചെയ്യാൻ ഈ വെബ്സൈറ്റ് ഫോണിൽ തുറന്ന് ഈ ബട്ടൺ ക്ലിക്ക് ചെയ്യുക.
ജീവിത പരിവർത്തനമെന്നത് ഒരു ദിവസം കൊണ്ട് പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. മറിച്ച്, ശരിയായ രീതിയിൽ സ്ഥിരതയോടെ ശ്രമിച്ചാൽ കൈവരുന്നതാണ്. അതിന് സ്വയം തയ്യാറാകുക എന്നതാണ് പ്രധാനം.
"തീർച്ചയായും ഒരു ജനത തങ്ങളിലുള്ള അവസ്ഥയെ മാറ്റുന്നത് വരെ അല്ലാഹു അവരുടെ അവസ്ഥയിൽ മാറ്റം വരുത്തുകയില്ല." ഖുർആൻ - 13:11