12 MODULES 3 SEMESTER
മൂന്ന് സെമസ്റ്ററുകളിലായി 12 സമഗ്ര മൊഡ്യൂളുകൾ ഉൾക്കൊള്ളുന്നതാണ് ഈ കോഴ്സിന്റെ പാഠ്യപദ്ധതി. വ്യവസ്ഥാപിതവും ക്രമാനുഗതവുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കോഴ്സ്, അടിസ്ഥാന ആശയങ്ങളിൽ നിന്ന് ആരംഭിച്ച് വിഷയങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
ഈ കോഴ്സിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഒന്നാം സെമസ്റ്റർ വിശകലനം ചെയ്യുന്നത്. വേഗത, പരസ്പരബന്ധം, ക്ഷണിക ആസ്വാധനങ്ങൾ, ആശയ വൈരുധ്യങ്ങൾ എന്നിവ നിറഞ്ഞ ആധുനിക ലോകത്ത് ഇത്തരമൊരു പഠനം എന്തുകൊണ്ട് അനിവാര്യമാകുന്നു എന്ന് ഇതിൽ വസ്തുനിഷ്ഠമായി വ്യക്തമാക്കുന്നു.
ഖുർആനിന്റെ ദൈവികതയെ ആധാരമാക്കിയുള്ള പഠനങ്ങളാണ് രണ്ടാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഖുർആൻ എന്തുകൊണ്ടെല്ലാം ദൈവികമാണെന്നും, അതോടൊപ്പം ആധുനിക ശാസ്ത്രം മാത്രമാണ് സത്യത്തിന്റെ ഏക അളവുകോലെന്ന വാദത്തിലെ അടിസ്ഥാനപരമായ പ്രശ്നങ്ങളും ഇവിടെ കൃത്യമായി വിശകലനം ചെയ്യുന്നു.
ഒരു വിശ്വാസിയുടെ ദൈനംദിന ജീവിതം ഖുർആനിക വീക്ഷണത്തിൽ എങ്ങനെയായിരിക്കണമെന്ന് ഈ സെമസ്റ്റർ വിശദീകരിക്കുന്നു. വ്യക്തി, കുടുംബം, സമൂഹം, പരിസ്ഥിതി എന്നീ തലങ്ങളിൽ ഖുർആൻ മുന്നോട്ടുവെക്കുന്ന മൗലികമായ നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ശീലരൂപീകരണത്തിന്റെ പ്രായോഗിക ഘട്ടമാണിത്.
നിലവിലെ അവസ്ഥ മനസ്സിലാക്കൽ
ആദ്യ ദിവസം മുതൽ തന്നെ നിങ്ങളുടെ ശീലങ്ങൾ ഹാബിറ്റ് ട്രാക്കർ ഉപയോഗിച്ച് കൃത്യമായി രേഖപ്പെടുത്തും. ഈ പ്രാഥമിക അവബോധമാണ് ജീവിതശൈലീ മാറ്റത്തിനുള്ള അടിസ്ഥാനം.
ധാരണകൾ കൂടുതൽ ആഴത്തിലാക്കൽ
തുടക്കത്തിൽ, നിലവിലെ അറിവുവെച്ച് നിങ്ങൾ ജീവിതത്തെ വിശകലനം ചെയ്യുന്നു. എന്നാൽ മുന്നോട്ട് പോകുന്തോറും, മാറ്റങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുന്ന ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നിങ്ങൾക്ക് ലഭിക്കും.
ലക്ഷ്യം ചെറിയ മാറ്റങ്ങൾ
നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ചെറിയ മാറ്റങ്ങളിലാണ്. ദൈനംദിന ശീലങ്ങളിലെ ചെറുതും എന്നാൽ സ്ഥിരവുമായ മാറ്റങ്ങൾ, ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ജീവിതപാതയെത്തന്നെ മാറ്റിമറിക്കുന്ന വലിയ സ്വാധീനമുണ്ടാക്കും.
സ്ഥിരമായ പുരോഗതി
മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിലൂടെ നിങ്ങൾക്ക് മികച്ച പുരോഗതി കൈവരിക്കാനാകും. ഇത് ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാതെ സ്ഥിരതയോടെ മുന്നേറാൻ നിങ്ങളെ സഹായിക്കും.
ഫലം: പൂർണ്ണമായ പരിവർത്തനം.
ശരിയാംവിധം കോഴ്സ് പൂർത്തീകരിക്കുന്നതിലൂടെ യാന്ത്രികമായ ശീലങ്ങളിൽ (Autopilot habitual loop) നിന്ന് മാറി, ലക്ഷ്യബോധമുള്ള ഒരു ജീവിതശൈലിയിലേക്ക് (Intentional living) നിങ്ങൾ പൂർണ്ണമായും എത്തിച്ചേരും.
സാമൂഹിക തലത്തിൽ ഈ കോഴ്സിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി സാമൂഹിക സംഘടനകളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാവുന്നതാണ്.